
ബേക്കൽ:ബേക്കൽ കോട്ടിക്കുളത്തു നിന്നും കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തുകയായിരുന്ന ഒരുകോടി പതിനേഴര ലക്ഷം രൂപ ബേക്കൽ പോലീസ് പിടികൂടി.മേൽപ്പറമ്പ് സ്വദേശി അബ്ദുൽ ഖാദറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ കോട്ടിക്കുളത്തെ ഒരു ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പണം പിടികൂടിയത് പണവും പ്രതിയെയും കോടതിയിൽ ഹാജരാക്കുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു.