
നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബി ഏ സി സെവൻ സിൽ ഐക്കോണിക്ക് എഫ് സി മടിക്കൈയെ പരാജയപ്പെടുത്തി ജോളി തായന്നൂർ ജേതാക്കളായി.
വിജയികൾക്ക് നിലേശ്വരം നഗരസഭാ മുൻ ചെയർമാൻ പ്രൊഫ: കെ പി ജയരാജൻ ട്രോഫികളും , പ്രൈസ് മണിയും സമ്മാനിച്ചു. ചടങ്ങിൽ ബി ഏ സി പ്രസിഡൻ്റ് കെ രഘു അധ്യക്ഷനായി . ദേശീയ വനിത ഫുട്ബോൾ താരം കുമാരി അജ്ഞിത
നീലേശ്വരം പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം എന്നിവർ മുഖ്യാതിഥികളായി.എം ഗോപിനാഥൻ
പി എസ് അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ എന്നിവർ സംസാരിച്ചു.