
കാഞ്ഞങ്ങാട് : മെയ് 20 ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കേരള പ്ലാൻന്റേഷൻ
കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) മലബാർ ഗ്രൂപ്പ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു.
കെ ഭാസ്കരൻ നായർ അധ്യക്ഷനായി. ആർ ജെ ബാബു സംഘടനാരേഖ അവതരിപ്പിച്ചു.
എം രമേശൻ അനുശോചന പ്രമേയവും സി പ്രഭാകരൻ ചാലിങ്കാൽ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഗ്രൂപ്പ് കൺവീനർ കെ എ വിജയൻ സ്വാഗതവും പ്രകാശൻ പേരാമ്പ്ര നന്ദിയും രേഖപ്പെടുത്തി. സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാനഅസി. സെക്രട്ടറി പ്രേമൻ പതിയാരിക്കും മലബാർ ഗ്രൂപ്പ് സെക്രട്ടറി കെ എ വിജയനും യാത്രയയപ്പ് നല്കി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്ലാന്റേഷൻ കോർപ്പറേഷനിലെ സ്റ്റാഫ് ഉൾപ്പെടുന്ന മലബാർ ഗ്രൂപ്പ് സെക്രട്ടറിയായി പ്രഭാകരൻ ചാലിങ്കാലിനെ തെരഞ്ഞെടുത്തു.