
കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും.
സമിതി മുമ്പാകെ പുതിയ പരാതികളും
നിര്‍ദ്ദേശങ്ങളും നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സെക്രട്ടറി, ഹര്‍ജികള്‍ സംബന്ധിച്ച സമിതി, കേരള നിയമസഭ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ഏപ്രില്‍ 30 നകം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. അങ്ങനെ ലഭ്യമാകുന്ന പരാതികളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച വിവരങ്ങള്‍ മെയ് ആറിന് സമിതി മുമ്പാകെ അവതരിപ്പിക്കാം.
ഇമെയില്‍ – [email protected]