
പയ്യന്നൂർ: കോറോം പ്രിയദർശിനി കലാവേദിയുടെ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.കൂർക്കര മഹാത്മ മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.ബാലൻ ഉൽഘാടനം ചെയ്തു.കലാവേദി പ്രസിഡണ്ട് അഡ്വ.മുരളി പള്ളത്ത് അധ്യക്ഷത വഹിച്ചു. ഔദ്യോഗിക സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കലാവേദി സ്ഥാപകാംഗമായ കോഴിച്ചാൽ ഗവ.ഹയർ സെക്കൻററി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ശ്രീനിവാസനെ ചടങ്ങിൽ വെച്ച് ആദരിച്ചു. പി.വി.ശ്രീനിവാസൻ ,കെ.വി.മോഹനൻ, കുന്നാവിൽ രമേശൻ, ടി.വി.പുഷ്പ, പി.വി.വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാവേദി പ്രവർത്തകരുടെ കലാപരിപാടികളും അന്നൂർ നിസരി ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേളയും അരങ്ങേറി.