
കുടുംബസമേതം കാഞ്ഞങ്ങാട്ട് എത്തിയ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരണപ്പെട്ടു.സൂഫിസം പ്രചാരകൻ കൂടിയായ മലപ്പുറം എടയൂർ സ്വദേശിയും കുറ്റിപ്പുറം മൂടാലിൽ താമസിക്കാരനുമായ ഡോക്ടർ കെ എച്ച് അൻവർ (41) ആണ് കുറഞ്ഞുവീണ് മരിച്ചത്. ഭാര്യ നസീമ മക്കളായ അയാൻ ഇനായ , ഐറിഖ് എന്നിവർക്കും കുടുംബ സുഹൃത്തുക്കൾക്കും ഒപ്പമാണ് ഡോക്ടർ ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടത്തിയത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിക്ക് പ്രൊട്ടക്ഷൻ സർട്ടിഫിക്കറ്റ് നേടുന്നതായി അഭിഭാഷയെ കാണാനാണ് ഡോക്ടറും കുടുംബവും കാഞ്ഞങ്ങാട്ടെ എത്തിയത്. പുതിയ കോട്ടയിലെ പള്ളിയിൽ നിസ്കരിക്കാൻ ചെന്ന ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.