
പരപ്പ: കാൽ നൂറ്റാണ്ട് മുമ്പ് പരപ്പ ഗവൺമെന്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ കളിയും ചിരിയുമായി സഹപാഠിയുടെ വീട്ടിൽ ഒത്തുകൂടി സംഗമം സംഘടിപ്പിച്ചു. കടയംകയം തട്ടിൽ ക്ലായിക്കോട് സുരേഷിന്റെ വസതിയിലാണ് സംഗമം നടന്നത്. വിദേശ രാജ്യങ്ങളിലുളള സഹപാടികളുടെ സൗകര്യാർത്ഥം ജൂലൈ അവസാന വാരം വിപുലമായ സംഗമം നടത്താൻ യോഗം തീരുമാനിച്ചു. പ്രോഗ്രാം ചെയർമാൻ നൗഷാദ് എടത്തോട് അധ്യക്ഷത വഹിച്ചു.
ടിനു, സാജു, സുബൈർ, സന്ധ്യ, പ്രേമ, പ്രദീപ്, രതീഷ്, പ്രശാന്തി, ശ്യാമള, ശ്രീജ, കമലാക്ഷി, മോഹിനി, ഉണ്ണികൃഷ്ണൻ, വാസന്തി, സുധീഷ് ഉൾപ്പെടെ ഉള്ളവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.
വിദേശത്തുനിന്നും ഷെരീഫ് എരലാൽ, റാഷിദ് എടത്തോട് , സമീർ എന്നിവർ ആശംസകൾ നേർന്നു.കൺവീനർ സുരേഷ് ക്ലായിക്കോട് സ്വാഗതവും സ്വപ്ന വലിയമുറ്റം നന്ദിയും പറഞ്ഞു. 26 വർഷത്തിന് ശേഷമുള്ള കൂട്ടുകാരുടെ ആഹ്ലാദകരമായ സംഗമം വേറിട്ടതായി മാറി.