The Times of North

Breaking News!

കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷം   ★  ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു   ★  വിവാഹം മുടക്കുന്നു എന്ന സംശയം യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു   ★  മടിക്കൈ മൂന്ന് റോഡിൽ ചീട്ടുകളി സംഘം പിടിയിൽ   ★  ആശുപത്രി സെല്ലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി, തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ടു   ★  ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും

ടാറ്റാ സുമോയിൽ കടത്തുന്നതിനിടയിൽ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പത്തുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം ചിറങ്കടവിലെ കാനാപറമ്പിൽ കെ എ നവാസിനെ (44) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. KL 06 B6575 നമ്പർ ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 kg കഞ്ചാവ് ഒളിപ്പിച്ച് കടത്തുമ്പോൾപിടിയിലായ കേസിൽ പ്രതി കെ.എ. നവാസ് S/o അബൂബക്കർ ,വയ: 44 ,കാനാപറമ്പിൽ , ചിറങ്കടവ് ഗ്രാമം ,പൊൻകുന്നം ,കാഞ്ഞിരപ്പള്ളി ,കോട്ടയം എന്നയാൾക്ക് 10 വർഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചത് ,പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. 2013 മെയ് 13 ന് രാത്രി എട്ടുമണിക്ക് ചെങ്കള ബേവിഞ്ച ദേശീയപാതയിൽ വച്ചാണ് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ,ഇപ്പോൾ കാസർകോട് ഡി.വൈ എസ്,പിയുമായ സി.കെ സുനിൽകുമാറും സംഘവുംകെ എൽ 6 ബി 6575 വാഹനത്തിൽരഹസ്യ അറകളിലായി കടത്തിക്കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് പിടികൂടുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത് ,തുടർന്ന് കുമ്പള ഇൻസ്പെക്ടർമാരായ ടി.പി രഞ്ജിത്ത് ,സിബി തോമസ് ,നർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായ കെ.എ സുരേഷ്ബാബു ,ടി.പി പ്രേമരാജൻ ,പി ജ്യോതികുമാർ എന്നിവർ അന്വേഷണം നടത്തുകയും വിദ്യാനഗർ ഇൻസ്പെക്ടറും ,ഇപ്പോൾ ബേക്കൽ സബ്ബ് -ഡിവിഷൻ ഡിവൈഎസ്പിയുമായ വി.വി മനോജ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു ,ഈ കേസിൽ രണ്ടു പ്രതികൾ ഒളിവിലാണ് , ശിക്ഷിക്കപ്പെട്ടയാൾ സമാനമായ മറ്റൊരു കേസിൽ വിചാരണ നേരിടുകയാണ്

Read Previous

ആദരാഞ്ജലികൾ അർപ്പിച്ചു

Read Next

ആശുപത്രി സെല്ലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി, തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73