The Times of North

Breaking News!

പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.   ★  കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം   ★  പ്രിയദർശിനി കലാവേദിവാർഷികാഘോഷം സംഘടിപ്പിച്ചു.   ★  പി.എൻ.പണിക്കർ ഫൗണ്ടേഷൻ എല്ലാവർക്കും ഇംഗ്ലീഷ് പദ്ധതി തുടങ്ങി   ★  മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു   ★  ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു   ★  റോഡ് അടച്ചു   ★  സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് പയ്യന്നൂരിലെ പയ്യന്നൂരിലെ ആര്യ ജി മല്ലർ ജേതാവ്   ★  പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി   ★  തീർത്ഥങ്കര, ജൂപ്പിറ്റർ വാർഷികം:കവിയരങ്ങ് സംഘടിപ്പിച്ചു

പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും


കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാർക്കായി തുറന്നു കൊടുക്കും. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭ എം.പി.യുമായ ഡോ. ജോൺ ബ്രിട്ടാസാണ് ഉദ്ഘാടകൻ. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ എം.എൽ. എ അധ്യക്ഷത വഹിക്കും. കവി സി.എം. വിനയചന്ദ്രൻ പ്രഭാഷണം നടത്തും. ദേശീയ പാതയോരത്ത് കഴിഞ്ഞ ഒരു വ്യാഴ വട്ടക്കാലമായി പ്രവർത്തിച്ചു വരുന്ന പാഠശാല വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. പ്രഭാത സവാരിക്കിടെ സ്ത്രീകളെ അക്രമിക്കുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ വനിതാവേദി നടത്തിയ പ്രതിഷേധ പ്രഭാത സവാരി, ചായക്കട ചർച്ച, അറുപതോളം എഴുത്തുകാരുടെ സാന്നിധ്യത്തിൽ നടന്ന പുസ്തക വിചാരം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട പരിപാടികളാണ്. ആറായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിൽ വനിതാവേദി, ബാലവേദി, വയോജന വേദി സജീവമാണ്.
പടം: 28 ന് ഉദ്ഘാടനത്തിന് തയ്യാറായ പാലക്കുന്ന് പാശാല ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടം

Read Previous

ആലംപാടി ഉറൂസിനിടയിലെ കത്തിക്കുത്ത്, നാലു പ്രതികൾക്ക് തടവും പിഴയും

Read Next

കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73