
പടന്നക്കാട് കാഞ്ഞങ്ങാട് എന്നീ സെഷനുകളിൽ വൈദ്യുതി നൽകിവരുന്ന സബ്സ്റ്റേഷൻ ഹൈവേ റോഡ് വികസനത്തിന്റെ ഭാഗമായി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നൽകിക്കൊണ്ടിരുന്ന കേബിൾ ഡാമേജ് വരുത്തിയതിനാൽ കാഞ്ഞങ്ങാട് 33 കെ വി സബ് സ്റ്റേഷൻ ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഈ പ്രദേശങ്ങളിൽ ഇന്നേദിവസം വൈദ്യുതി വിതരണം നടത്തുന്നത് നീലേശ്വരം സബ്സ്റ്റേഷനിൽ നിന്നാണ്. ആയതിനാൽ ലോഡ് കൂടുന്നത് കൊണ്ടാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. ലോഡ് പരിമിതപ്പെടുത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതായിരിക്കും. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ആവശ്യത്തിന് വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു