The Times of North

Breaking News!

മേളയിൽ നാളെ (ഏപ്രിൽ 25ന്)   ★  ദുർഗ സ്കൂൾ റിട്ട. അധ്യാപിക പള്ളിക്കരയിലെ പി.സി തമ്പായി അന്തരിച്ചു   ★  കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ   ★  ഗുണ്ടർട്ട് അവാർഡ് എ.വി. ഗിരീശന്   ★  നീലേശ്വരം പള്ളിക്കരയിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും   ★  വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്റർ   ★  അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈയ്യെടുക്കും : എം.എൽ. അശ്വിനി   ★  അന്യസംസ്ഥാന തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ   ★  കെസിഎസ് നായർ അനുസ്മരണവും സൗഹൃദ സർഗ്ഗ സംഗീത സായാഹ്നവും   ★  ഐങ്ങോത്ത് ദേശീയ പാതയിൽ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഏഴു വയസ്സുകാരിക്ക് പരിക്ക്

വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്റർ

നീലേശ്വരം: ജനങ്ങളെ വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്ററുമായി ലൈബ്രറി കൗൺസിൽ. നോവലുകളും ചെറുകഥകളും ലേഖനങ്ങളും അനുഭവ വിവരണങ്ങളുമൊക്കെ ശബ്ദനാടകരൂപത്തിലേക്ക് മാറ്റി വായനയ്ക്ക് പുതുമാനം നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥശാലകൾ.ഇതിൻ്റെ ഭാഗമായി നാടക പ്രവർത്തകർക്കുള്ള ജില്ലാതല ഏകദിന ശില്പശാല ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു.ഉറൂബിൻ്റെ ‘ഭഗവാൻ്റെ അട്ടഹാസം’, അംബികാസുതൻ മാങ്ങാടിൻ്റെ ‘പ്രാണവായു ‘, ശിവദ കൂക്കളിൻ്റെ ‘ഗന്ധമില്ലാത്ത പൂക്കൾ ‘, ഇ പി രാജഗോപാലൻ്റെ ‘മിന്നാമിനുങ്ങുകളുടെ ചെറിയമ്മ ‘ എന്നീ കൃതികളുടെ റീഡിംഗ് തിയറ്റർ ആവിഷ്കാരവും ശില്പശാലയിൽ നടന്നു.
പ്രശസ്ത നാടക സംവിധായകൻ വി ശശി നീലേശ്വരം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ മുഖ്യാതിഥിയായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, ജില്ലാ എക്സി.മെമ്പർമാരായ എം പി ശ്രീമണി, പി രാമചന്ദ്രൻ ,രമാ രാമകൃഷ്ണൻ,സുനിൽ പട്ടേന, കെ ലളിത, എം മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിശീലനം സംസ്ഥാന റിസോഴ്സ് പേഴ്സൺമാരായ ഉദിനൂർ ബാലഗോപാലൻ, പി വി രാജൻ കിനാത്തിൽ, പി പി രാജൻ, പി സത്യനാഥൻ എന്നിവർ നയിച്ചു.

Read Previous

അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈയ്യെടുക്കും : എം.എൽ. അശ്വിനി

Read Next

നീലേശ്വരം പള്ളിക്കരയിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73