
കാസർകോട് : ഭരണഘടനാശിൽപ്പിയും സാമൂഹികപരിഷ്കർത്താവുമായ ഡോ. ബി. ആർ. അംബേദ്കറിനോട് ഇടതു-വലത് മുന്നണികൾക്കുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ ബിജെപി പ്രവർത്തകരിൽ നിന്നും ധനസമാഹരണം നടത്തി ജില്ലയിൽ അദ്ദഹത്തിൻ്റെ പ്രതിമയും ഉചിതമായ സമാരകവും നിർമ്മിക്കാൻ ബിജെപി മുൻകൈയ്യെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു.
ഡോ. ബി.ആർ അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുൻകാലങ്ങളിൽ അംബേദ്കറിന് ഭാരതരത്നം നിഷേധിച്ച കോൺഗ്രസ് ഇപ്പോൾ അംബേദ്കർ സ്നേഹം നടിക്കുകയാണെന്നും അശ്വിനി കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനഗർ ഡോ. ബി.ആർ. അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാരിൻ്റെ ആദരവും എന്ന വിഷയം അവതരിപ്പിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് എകെ കയ്യാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് എം. മണികണ്ഠ റൈ, ജനറൽ സെക്രട്ടറിമാരായ എൻ. ബാബുരാജ്, പി.ആർ. സുനിൽ, ജില്ലാ സെക്രട്ടറിമാരായ സഞ്ജീവ പുലിക്കൂർ പുഷ്പ ഗോപാലൻ, പ്രമീള മജൽ, അശ്വിനി കെ.എം., ജില്ലാ ട്രഷറർ വീണാ കുമാരി, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗോപാലകൃഷ്ണൻ, രാമപ്പ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.