
പയ്യന്നൂർ.പയ്യന്നൂരിലെ തലമുതിർന്ന സി.പി എം നേതാവ് കെ രാഘവൻ (കെ ആർ – 77) അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്ന് രാവിലെ പത്തരയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ – കാർത്ത്യായനി ( കുന്നരു ),
മക്കൾ: സുനില , സുനിൽകുമാർ ( സി.പി.എം പയ്യന്നൂർ സൗത്ത്ലോക്കൽ കമ്മറ്റി അംഗം,റൂറൽ ബേങ്ക് മാനേജർ ) , സുധീർ ( ചുമട്ട് തൊഴിലാളി ) , സുരേഷ് ( വർക്ക്ഷോപ്പ്)
ഉച്ചക്ക് ഒരു മണി മുതൽ സിപിഐ എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലും വൈകിട്ട് നാലിന്ന് കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പൊതു ദർശനം. വ്യാഴാഴ്ച രാവിലെ 9 ന് വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിക് സംസ്കരിക്കും.സിപിഐ എം മുൻ ഏരിയ കമ്മിറ്റിയംഗമായിരുന്നു. സിഐടിയു കണ്ണൂർ ജില്ല പ്രസിഡൻ്റ്, ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു വരുന്നു.