
നീലേശ്വരം: ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ 55ാം വാർഷികം മെയ് 10, 11 തീയതികളിൽ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും.പത്തിന് രാവിലെ മുതൽ യു പി , ഹൈസ്കൂൾ, പൊതു വിഭാഗം, കുടുംബശ്രീ എന്നിവർക്കായി ക്വിസ് മത്സരം, തുടർന്ന് വാട്ടർ കളർ ചിത്രരചന മത്സരം, വൈകിട്ട് നാലുമണിക്ക് കമ്പവലി.ആറുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് ഉത്തരമേഖല കൈകൊട്ടിക്കളി മത്സരം.11ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പുസ്തക ചർച്ച തുടർന്ന് അംഗൻവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ.ആറുമണിക്ക് പി ജയചന്ദ്രൻ ഗാനാലാപനം ട്രാക്ക് ഗാനമേള തുടർന്ന് വായനശാല പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നൃത്ത നൃത്തങ്ങൾ.