
നവ കേരളം ഒരു സങ്കല്പ മല്ലെന്നും വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ശക്തമായ കാലത്ത് നിന്നും 10 ലക്ഷം വിദ്യാർഥികൾ പുതിയതായി വിദ്യാലയങ്ങളിലേക്ക്
എത്തി. യാഥാർഥ്യമാകാൻ പോകുന്നില്ല എന്ന് കരുതിയിരുന്ന ദേശീയ പാത വികസനം പുരോഗമിക്കുന്ന കാഴ്ച നാം നിത്യവും കാണുന്നതാണ്. ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 25% തുക 5600 കോടി രൂപ നൽകിയത് കിഫ്ബിയുടെ സഹകരത്തോടെയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയിൽ കേരളം വലിയ പുരോഗതിയാണ് കൈവരിച്ചത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഉത്പാദന മികവോടെ ഐ.ടി മേഖലയിലും സ്റ്റാർട്ടപ്പുകളുമായി വലിയ മുന്നേറ്റ മുണ്ടാക്കാൻ സാധിച്ചു. കാസർകോട് ജില്ലയിൽ ഭെൽ
ഏറ്റെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാകാനുണ്ട്. കെൽട്രോൺ 1000കോടി വിറ്റ് വരവുണ്ടായി. കാസർകോട് ജില്ലയിൽ ഭെൽ ഏറ്റെടുത്തു. കെൽട്രോൺ അഭിവൃദ്ധിപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തും. പവർ ഹൈ വേ വഴി തടസ്സം ഇല്ലാത്ത വൈദ്യുതി ഉറപ്പാക്കും.
കാർഷിക മേഖലയിൽ 5.61ശതമാനം വളർച്ച കൈവരിച്ചു. ആരോഗ്യമേഖലയിൽ ആർദ്രം മിഷനിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി. ഇതിൽ കിഫ്ബി വലിയ പങ്ക് വഹിച്ചു.
അഭ്യസ്തവിദ്യരെ തൊഴിൽ നൈപുണ്യമുള്ളവരാക്കാൻ തൊഴിൽ സ്ഥാപനങ്ങളെയും തൊഴിൽ അന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കാൻ തൊഴിൽ മേളകൾ നടന്നു വരുന്നു.നിപ്പ, ഓഖി, പ്രളയം,കാലവർഷ കെടുതി,കൊവിഡ് മഹാമാരി തുടങ്ങി നിരവധി പ്രതിസന്ധികൾ മറികടന്ന് മുന്നേറിയ സർക്കാരാണ് നമ്മുടേത്. സർക്കാറിനും ജനങ്ങങ്ങൾക്കും ഇടയിൽ ചുവപ്പ് നാടയ്ക്ക് ഇടം പാടില്ലെന്ന സർക്കാറിൻ്റെ നിലപാടിൻ്റെ ഭാഗമായി ഓഫീസുകൾ എത്താതെ സേവനങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കെ സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന 79 സേവനങ്ങൾ ഓൺലൈൻ മുഖാന്തിരം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
പഞ്ചവത്സര പദ്ധതിയെ കേന്ദ്രം അവഗണിച്ചപ്പോൾ കേരളം അതിനെ നാഴിക കല്ലായി കണ്ടു. പതിനാലാമത് പഞ്ചവത്സര പദ്ധതി നടന്നു വരികയാണ്. 2024-25 സാമ്പത്തിക വർഷം 30370 സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ തുക. അതിൽ 292224 കോടി 23 ലക്ഷം രൂപ 96.2% വിനിയോഗിച്ചുവെന്നും
2025-24 വർഷം തദ്ദേശ സ്ഥാപനങ്ങൾ 110.97 % തുക ചിലവഴിച്ചെന്നും മുഖ്യ മന്ത്രി അറിയിച്ചു.
പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഇൻ്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ കെ ഫോൺ. മലയോര മേഖലകളിൽ ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകി. ഒൻപത് വർഷക്കാലം കൊണ്ട് നാല് ലക്ഷത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. പരമ്പരാഗത കർഷകരെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതി, മാലിന്യ സസ്ക്കരണ രംഗത്ത് നടത്തുന്ന നവ കേരളം പദ്ധതി മാതൃകാപരമായെന്നും തീരദേശ സംരക്ഷണത്തിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.