
കേരള സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയിൽ നീലേശ്വരം നഗരസഭ ഏർപ്പെടുത്തിയ മികച്ച ശുചിത്വ വാർഡിനുള്ള പുരസ്ക്കാരം കിഴക്കൻ കൊഴുവൽ മുന്നാം വാർഡിന് ലഭ്യമാക്കാൻ പ്രയത്നിച്ച കൗൺസിലർ ടി.വി ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്പ്മെൻ്റ് കമ്മറ്റി ആദരിക്കുന്നു.
ഏപ്രിൽ 20 ന് കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.കെ.ഡി.സി പ്രസിഡൻ്റ് എം.രാജഗോപാലൻ നായർ അധ്യക്ഷത വഹിക്കും.