
നീലേശ്വരം:കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലംപാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ , കണ്ണൂർ സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്കാണ് ഇവർ 26.400ഗ്രാം വ്യാജ സ്വർണഭരണങ്ങൾ ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചത്. പണയം വെക്കാൻ കൊണ്ടുവന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് ബാങ്ക് സെക്രട്ടറി വി മധുസൂദനന്റെ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.നീലേശ്വരത്തെ ഒരു കടയിൽ സെയിൽസ് ഗേൾ ആയിരുന്ന രമ്യഅവിടെവച്ചാണ് ഷിജിത്തിനെ പരിചയപ്പെട്ടത്. തുടർന്ന്സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ രമ്യ ഷിജിത്തിനോട് പണം കടം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞ് ഷിജിത്ത് പണയം വെക്കാൻ ആഭരണം നൽകുകയായിരുന്നുവെന്ന് രമ്യ പോലീസിനോട് പറഞ്ഞു.അതേസമയം പ്രതി ചേർക്കപ്പെട്ട രതികലക്ക് വ്യാജ സ്വർണം പണയുവുമായി ബന്ധമില്ലെന്നും ഇവരെ മാപ്പുസാക്ഷിയാക്കുമെന്നും പോലീസ് പറഞ്ഞു.