
പാലായി വള്ളിക്കുന്ന് ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി പാലായി വയലിൽ ഒരുക്കിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കാഞ്ഞങ്ങാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർജിത ഉദ്ഘാടനം ചെയ്യ്തു. മാതൃസമിതി സെക്രട്ടറി എം ലക്ഷ്മി അധ്യക്ഷയായി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത, കലശാട്ട് സംഘാടകസമിതി ഭാരവാഹികളായ ടി. പ്രഭാകരൻ, എം.വി.രാജീവൻ, അമ്പല ഭരണസമിതി സെക്രട്ടറി ടി.രവി എന്നിവർ സംസാരിച്ചു.കൗൺസിലർ വി.വി സതി സ്വാഗതം പറഞ്ഞു