
നീലേശ്വരം:കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കൊല്ലംപാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ , കരിന്തളത്തെ ഷിജിത്ത്,രതികല എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്കാണ് ഇവർ 26.400ഗ്രാം വ്യാജ സ്വർണഭരണങ്ങൾ ബാങ്കിൽ പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. പണയം വെക്കാൻ കൊണ്ടുവന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് ബാങ്ക് സെക്രട്ടറി വി മധുസൂദനന്റെ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.