
നീലേശ്വരം: ഗൾഫിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയായ കീ ഫ്രെയിം ഇന്റർനാഷണൽ ബാലവേദിയുടെ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ ജനറൽബോഡിയോഗം തീരുമാനിച്ചു. 2025-26കാലയളവിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിദേശത്തും കേരളത്തിലുമായി സംഘടിപ്പിക്കുന്നത്. ബാലവേദിയുടെ പുതിയ ഭാരവാഹികളായി മയൂഖഷാജി (പ്രസിഡൻ്റ് ), സൈഗ സജീഷ് (ജന:സെക്ര)ദേവാങ്കി പി ഹരി (ജോ. സെക്ര),ദക്ഷ ധർമ്മിക് (ആർട്ട് സെക്രട്ടറി),അനാമിക എസ് വരുൺ, ഇഷാന പ്രദീപ് (മീഡിയ കൺവീനർ),അനുഗ്രഹ വിനയകുമാർ, അഷ് ഫിയ അൻവർ (പ്രോഗ്രാം കോ-ഓഡിനേറ്റർമാർ )എന്നിവരെ തിരഞ്ഞെടുത്തു.കീ ഫ്രെയിം ഇന്റർനാഷണൽ ചെയർമാൻ റാഫി വക്കവും പ്രോഗ്രാം ഡയറക്ടർ കുഞ്ഞി നീലേശ്വരവും സംബന്ധിച്ച സൂം മീറ്റിംഗിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.