
മടിക്കൈ : ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിൻ്റെ മികച്ച പൊതു പ്രവർത്തകനുള്ള ദേശീയ പുരസ്കാരം മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കൂടിയായ കെ നാരായണന് . 1995 -2000 മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും,
2000-2005 ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവൃത്തിച്ചിട്ടുണ്ട്. കർഷക സംഘം ഏരിയ ട്രഷററും സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം കൂടിയാണ്. 1996 മുതൽ ആരംഭിച്ച ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ആസൂത്രണ പ്രക്രിയയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. പ്രശസ്ത ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പാണ് അവാർഡിന് നാരായണൻ്റെ പേര് നോമിനേറ്റ് ചെയ്തത്.
മാര്‍ച്ച് 14-ന് തിരുവനന്തപുരം കവടിയാര്‍ സദ് ഭാവനാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഎസ്എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. സ്വയം സമര്‍പ്പിത പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയ്ക്ക് സംഭാവന നല്‍കാന്‍ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം. കല, കായികം, സാഹിത്യം, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിനായി ലോക് സേവക് സംഘ്’ എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അന്നത്തെ ആസൂത്രണ മന്ത്രി ഗുല്‍സാരിലാല്‍ നന്ദയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത്.