
നീലേശ്വരം:നിരവധി കളവ് കേസുകളിൽ പ്രതിയായ നെടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷ് ഏപ്രിൽ 11 ന് ജയിലിൽ നിന്നും പുറത്തിറങ്ങി. ഇയാളെ നീലേശ്വരം ഭാഗത്ത് കണ്ടതായി സൂചന ലഭിച്ചിട്ടുണ്ട്.നീലേശ്വരം ഉൾപ്പെടെ കണ്ണൂർ കാസർകോട് ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നീലേശ്വരം പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. 9497987222, SB നീലേശ്വരം 9497056250