
നീലേശ്വരം:സ്ത്രീധനമായി നൽകിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയി എന്നാരോപിച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചെറുവത്തൂർ വലിയ പൊയിൽ പിലാവളപ്പിൽ കദീജ മൻസിലിൽ വി പി ആയിഷത്ത് അഫ്രിന (21) യുടെ പരാതിയിൽ ഭർത്താവ് തൈക്കടപ്പുറത്തെ അബ്ദുൾ റഹ്മാൻ്റെ മകൻ കെ ഹാരിസ്,ബന്ധുക്കളായ അഫ്സത്ത്, ആരിഫ , ആമിന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2023 ഡിസംബർ 17 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. തുടർന്നു ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടയിലാണ് സ്ത്രീധനമായി നൽകിയ ആഭരണങ്ങൾ കുറഞ്ഞുപോയി എന്ന് ആരോപിച്ചു ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചത് എന്നാണ് പരാതി.