
നീലേശ്വരം:ഭാര്യയുടെ അമ്മാവന്റെ കുത്തേറ്റ് യുവാവിന് പരുക്കേറ്റു.കാഞ്ഞിര പൊയിൽ പന്നിപ്പള്ളിയിലെ ചന്ദ്രശേഖരന്റെ മകൻ കെ സതീശൻ (42) ആണ് പരിക്കേറ്റത്.ഇയാളുടെ ഭാര്യയുടെ അമ്മാമനായ രത്നാകരൻ (50) ആണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. ഭാര്യയുടെ ഇളയമ്മയെ രത്നാകരൻ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. രത്നാകരനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.