
കരിന്തളം:സി പി എം മുൻ നീലേശ്വരം ഏരിയാകമ്മറ്റി അംഗവും,കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും ഏരിയ സെക്രട്ടറിയുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭൻ മാസ്റ്റർ (80) അന്തരിച്ചു. ബിരിക്കുളം ഏ യു പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്നു. ഭാര്യ:പിശാരദ. മക്കൾ: ശ്രീവിദ്യ (അധ്യാപിക യുപി സ്കൂൾ ബിരിക്കുളം), സിന്ധു (അധ്യാപിക പനയാല്‍ എ യു പി സ്കൂൾ), പരേതനായ ഗിരീഷ് .മരുമക്കൾ:വി കെ ഗോപി (കരിന്തളം ) അഡ്വ. എ വിദ്യാധരൻ, സുജാത (അധ്യാപിക വരക്കാട് സ്കൂൾ). സഹോദരങ്ങൾ: പി ചന്ദ്രശേഖരൻ, ലക്ഷ്മിക്കുട്ടി, മധുസൂദനൻ, രാധാകൃഷ്ണൻ, ദിവാകരൻ.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.