The Times of North

Breaking News!

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത

വി.ടി. രത്നാകരൻ മടിക്കൈ

ഒരു കാലത്ത് ഒളിവിലുള്ള സഖാക്കൾക്ക് വേണ്ടി ഏറെ യാതനകൾ അനുഭവിച്ചവരാണ് മടിക്കൈയിലെ സ്ത്രീകൾ അതിലൊരു ധീര വനിതയാണ് എരിക്കുളത്തെ കാരിച്ചിയമ്മ.
മടിക്കൈയിലെ പാർട്ടിയുടെ രഹസ്യ പ്രവർത്തന കേന്ദ്രം എരിക്കുളത്തായിരുന്നു. എരിക്കുളം പ്രസിദ്ധമായ മൺപാത്രനിർമ്മാണ കേന്ദ്രം കൂടിയാണല്ലോ എരിക്കുളം മൺപാത്രം വളരെ പ്രസിദ്ധമാണ് ഇവിടെയുള്ള സ്ത്രീകൾ മൺപാത്രങ്ങൾ കൂടയിലാക്കി ദൂരസ്ഥലങ്ങളിലേക്ക് വില്‌പനക്ക് പോകും അവർ മുഖാന്തരം കാര്യങ്ങൾ അറിയാൻ കഴിയും അത് പോലെ മൺപാത്രം വാങ്ങാനനെന്ന വ്യാജേന മറ്റ് സ്ഥലങ്ങളിൽ നിന്നും സഖാക്കൾക്ക് വന്നു പോകാനും സൗകര്യമുണ്ട്. എരിക്കുളം കാരിച്ചിയുടെ വീടാണ് പാർട്ടിയുടെ താലൂക്ക് രഹസ്യ കേന്ദ്രം. കാരിച്ചിയുടെ മകൻ അച്ചുതനാണ് തപാൽ എൻ.ജി കമത്തിനും , വടക്കം തോട്ടത്തിൽ അമ്പാടിക്കും എത്തിക്കുക .കാരിച്ചിയുടെ വീട്ടിലേക്ക് തപാൽ എത്തിക്കുക നീലേശ്വരം വഴിയാണ്. ചെറുകുന്ന് നിന്ന് ആറാം നമ്പർ എന്ന പലഹാരവുമായി വരുന്ന വില്ലനക്കാരന്റെ കൈവശം മലബാർ പാർട്ടി കമ്മറ്റിയുടെ സന്ദേശം നീലേശ്വരത്തെ കണിശ്ശൻ അമ്പൂക്കന്റെ വീട്ടിലെത്തിക്കും അവിടെ നിന്ന് കാരിച്ചിയുടെ എരിക്കുളത്തെ വീട്ടിലേക്കും. പാർട്ടിരഹസ്യങ്ങൾ മനസ്സിലാക്കാൻ പോലീസുകാർ തലകുത്തി മറിയുമ്പോഴും കാരിച്ചിയുടെ രഹസ്യ തപാലാപ്പീസ് മുറപോലെ നടക്കുന്നുണ്ടാവും. ഒരു തുണ്ട് കടലാസ്സോ സംശയമുള്ള ഒരു വാക്കോ കാരിച്ചിയിൽ നിന്നും പോലീസിന് ലഭിച്ചില്ല. മൂന്ന് വർഷം പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കാരിച്ചിരഹസ്യ തപാൽ കേന്ദ്രം സൂക്ഷിച്ചു.
ഒരു പ്രാവശ്യം 250 പോലീസുകാരും അത്രയധികം കോൺഗ്രസ്സ് ഗുണ്ടകളും മടിക്കൈ വളഞ്ഞു ഏച്ചിക്കാനം മേക്കാട്ട് ,എരിക്കുളം സ്കൂളുകളിൽ അവർ തമ്പടിച്ചു.
കാരിച്ചിയെ അവർ അവരുടെ തടങ്കൽ പാളയത്തിലേക്ക് പിടിച്ചുകൊണ്ടുപോയി.ഏഴു ദിവസം തുടർച്ചയായി മർദ്ദിച്ചു ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴുംഒളിവിൽ കഴിയുന്ന സഖാക്കളെ കുറിച്ചോ തൻറെ രഹസ്യ തപാൽ മാർഗ്ഗത്തെക്കുറിച്ചോ ഒരക്ഷരം പോലും കാരിച്ചി ഉരിയാടിയിഇല്ല.ഒടുവിൽ ക്യാമ്പിനകത്തു മരിച്ചുപോയേക്കും എന്ന് ആശങ്ക വന്നപ്പോഴാണ് കാരിച്ചിയെ വിട്ടയച്ചത്. എന്നാൽ ക്രൂരമായ മർദ്ദനങ്ങൾ ഒന്നും കാച്ചിയെ തളർത്തിയില്ല അവർ കൂടുതൽ കർമ്മരംഗത്ത് സജീവമാവുകയാണ് ചെയ്തത്.കാരിച്ചക്ക് ക്രൂരമായ മർദ്ദനമേറ്റ വിവരമറിഞ്ഞ് മുളിയാറിൽ ഉണ്ടായിരുന്ന കെ മാധവൻ മടിക്കൈയിലെത്തി രഹസ്യ ചാർജ് ഉണ്ടായിരുന്ന വടക്കൻ തോട്ടത്തെ കണ്ടു അവിടെ കാരിച്ചിയും ഉണ്ടായിരുന്നു. മർദ്ദനമേറ്റ് കാരിച്ചിയുടെ ഒരു മുഖം ചെരിഞ്ഞു പോയിരുന്നു എങ്കിലും അവർ കരഞ്ഞില്ല സന്തോഷത്തോടെ മരിക്കുംവരെ പാർട്ടിയിൽ അടിയുറച്ച പ്രവർത്തിക്കുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.ആ പ്രതിജ്ഞ മരിക്കുവോളം അവർ സൂക്ഷിക്കുകയും ചെയ്തു.കാരിച്ചിയുടെ ചുരുണ്ട സമൃദ്ധമായ തലമുടിക്കുള്ളിൽ ആയിരുന്നു പാർട്ടിയുടെ രഹസ്യ കത്തുകൾ സൂക്ഷിച്ചിരുന്നത് എന്ന് വർഷങ്ങൾക്കിപ്പുറമാണ് കാരിച്ചി വെളിപ്പെടുത്തിയത്.കാരിച്ചിയെപോലുള്ള നൂറുകണക്കിന് ധീര സഖാക്കളാണ് ഈ പാർട്ടിയുടെ കരുത്ത്.മടിക്കൈ എന്ന കർഷക ഗ്രാമത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കോട്ട ആക്കി മാറ്റാൻ പോരാട്ടം നടത്തിയ കാരിച്ചിയമ്മയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Read Previous

സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

Read Next

ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73