
നീലേശ്വരം: മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര വലിയുള്ളാഹിയുടെ പേരിൽ ഏപ്രിൽ പത്ത് മുതൽ നടന്നു വരുന്ന ഉറൂസ് പരിപാടി രണ്ട് ദിവസം കൂടി കൂട്ടി ഏപ്രിൽ പതിനെട്ട് വരെ നടത്താൻ തീരുമാനിച്ചു. ഏപ്രിൽ 16 ന് രാത്രി എട്ട് മണിക്ക് പ്രശസ്ത പണ്ഡിതനും മാദിഹുമായ അൻവർ അലി ഹുദവിയുടെ നേതൃത്വത്തിൽ ഇശ്ഖ് മജ്ലിസ് നടക്കും. ഏപ്രിൽ പതിനേഴ് വ്യാഴം രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം നടക്കും ഇർഷാദ് സഖാഫി അൽ അസ്ഹരി മലപ്പുറം മുഖ്യപ്രഭാഷണം നടത്തും സയ്യിദ് ഇല്യാസ് അൽ ഹൈദ്രൂസി എരുമാട് തങ്ങൾ കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകും ഏപ്രിൽ പതിനെട്ട് വ്യാഴം വൈകിട്ട് മൂന്ന് മണിക്ക് മൗലിദ് പാരായണം നടക്കും വൈകിട്ട് നാല് മണിക്ക് ആയിരങ്ങൾക്ക് അന്നദാനം നൽകി ഉറൂസിന്റെ കൊടിയിറങ്ങും