
കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) മരണപ്പെട്ടത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രമിത ഇന്നു പലർച്ചെയാണ് മരിച്ചത്. ഏപ്രിൽ ഏഴിനാണ് രമിതയുടെ കടക്ക് സമീപത്ത് ഫർണിച്ചർ കച്ചവടം നടത്തുന്ന തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശി രാമമൃത ( 57) മാണ് മദ്യലഹരിയിൽ കടയിലെത്തി രമ്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയത് . രാമമൃതം പതിവായി കടയിലെത്തി ശല്യപ്പെടുന്നതിനെതിരെ രമിത കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു ഇതേ തുടർന്ന് രാമാ മൃതത്തോട് കടയൊഴിയാൻ കെട്ടിടമ ആവശ്യപ്പെട്ട വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രാമമൃതത്തെ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.