
മടിക്കൈ :രണ്ടുമാസം ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. മടിക്കൈ തീയ്യർപ്പാലം മധുരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്. അസുഖം ബാധിച്ച് രജിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.നില ഗുരുതരമായപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രജിത – രജിത്ത് ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.