The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സംയുക്തമായി 2025 ഏപ്രിൽ 11 നു സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ നടത്തുന്നു. ആയതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ മടക്കര ഹാർബറിൽ വെച്ച് സൈക്ലോൺ പ്രതിരോധ തയ്യാറെടുപ്പ് മോക്ക്ഡ്രിൽ ഏപ്രിൽ 11 തീയതി 8 മണി മുതൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ടി പ്രദേശത്ത് താമസിക്കുന്ന ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും പ്രസ്‌തുത സമയത്ത് ചിട്ടയോടുകൂടി ഇത്തരം മുന്നറിയിപ്പ് ലഭിച്ചാൽ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പര്യാപ്തരാക്കുന്നതിനും അടിയന്തിര രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളെ പ്രാപ്‌തമാക്കുന്നതിനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതൊരു പരിശീലന പരിപാടി മാത്രമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും അറിയിക്കുന്നു.

Read Previous

പുസ്തകങ്ങളുമായി വീടുകളിലേക്ക്

Read Next

വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73