
“നേരറിവ് നല്ല നാളേക്ക് “എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്രസകൾ തോറും നടത്തുന്ന “മിഹ്റജാനുൽ ബിദായ ” മദ്രസ അധ്യയന വർഷ പഠനാരംഭത്തിന്റെ അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം അജാനൂർ കടപ്പും മഅ്ദനുൽ മദ്രസയിൽ വർണ്ണാഭമായ പരിപാടികളോടെ നടന്നു.
ജമാഅത്ത് പ്രസിഡന്റ് ഹമീദ് ഹാജി യുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അശ്റഫ് ദാരിമി പള്ളങ്കോട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മദ്റസാ സ്വദർ മുഅല്ലിം സഈദ് ദാഈ ദാരിമി ആമുഖ പ്രഭാഷണം നടത്തി. റൈഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി ആശംസ പ്രഭാഷണം നടത്തി. ]മദ്രസ വിദ്യാർത്ഥി മുഹമ്മദ് ഫഹീം ഖുർആൻ പാരായണം നടത്തി.
ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി പാലായി പാഠ കിത്താബ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഖബർ സിയാറത്തിന് ഉസ്താദ് ജബ്ബാർ ഹാസനി നേതൃത്വം നൽകി. നവാഗതരായ വിദ്യാർഥികളെ ദഫ് മുട്ടിന്റെ അകമ്പടിയോടെ മദ്റസയിലേക്ക് ആനയിച്ചു. ജമാഅത്ത് ഭാരവാഹികൾ ബൊക്ക നൽകി സ്വീകരിച്ചു. ഉസ്താദുമാരായ ശിഹാബുദ്ദീൻ ദാരിമി സ്വാലിഹ് ദാരിമി ജമാഅത്ത് ട്രഷറർ കെ എം അഹ്മദ് വൈസ് പ്രസിഡണ്ട് മാരായ എ..അബ്ദുല്ല, കെസി ഹംസ, ജോയിൻ സെക്രട്ടറിമാരായ സി എച്ച് മജീദ് ജാഫർ പാലായി മദ്രസ വിസിറ്റർ എ കുഞ്ഞബ്ദുള്ള യുഎഇ കമ്മിറ്റി പ്രതിനിധികളായ കെ പി അബ്ദുസമദ്, പി മജീദ് ഇട്ടമ്മൽ, അബ്ദുറസാഖ് ഹാജി പനത്തടി എന്നിവർ ആശംസകൾ നേർന്നു.
രക്ഷിതാക്കൾ, നാട്ടുകാർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സംബന്ധിച്ചു.
സന്തേഷ നിമിഷത്തിൽ സന്നിധരായ മുഴുവനാളുകൾക്കും മധുര വിതരണം നടത്തി.