ബളാൽ: യുവാവിനെ പരുക്കുകളോട് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹന മിടിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നു. മാലോം കോട്ടഞ്ചേരിയിലെ മണിയറ ഹൗസിൽ മുരുണ- കാരിച്ചി ദമ്പതികളുടെ മകൻ എം. രാഘവനെയാണ് (39 )പാത്തിക്കര റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ ഗോപാലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ഭാര്യ കുമാരി. ഏക മകൾ അനഘ. മറ്റു സഹോദരങ്ങൾ കുഞ്ഞിരാമൻ, രാധ, നാരായണൻ, ശ്രീധരൻ, രാജമ്മ, കല്യാണി.വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജൻ നടത്തി മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.