
കാഞ്ഞങ്ങാട്: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷടനുബന്ധിച്ച് എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മണ്ഡലത്തിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 12
ഗ്രന്ഥാലയങ്ങൾക്കും 28 സർക്കാർ വിദ്യാലയങ്ങളിലെ ഗ്രന്ഥാലയങ്ങൾക്കും പതിനായിരം രൂപ വീതം വരുന്ന പുസ്തകങ്ങള്‍ ഏപ്രിൽ 11 ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു. പരിപാടിയിൽ മണ്ഡലത്തിലെ ജനപ്രതിനിധികൾ , ജില്ലാ വിദ്യാഭ്യാസ സെപ്യൂട്ടി ഡയറക്ടർ ടി.വി മധുസൂദനൻ , വെള്ളരിക്കുണ്ട് , ഹോസ്ദുർഗ് എന്നീ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. അന്താരാഷ്ട്ര പുസ്തകോൽസവം ഒന്നാം എഡിഷൻ്റെ ഭാഗമായി 12 ഗ്രന്ഥാലയങ്ങൾക്ക് ഇരുപതിനായിരം രൂപ വീതം വിലവരുന്ന പുസ്തകങ്ങളും രണ്ടാം എഡിഷൻ്റെ ഭാഗമായി 27 ഗ്രസ്ഥാലയങ്ങൾക്കും 13 സർക്കാർ വിദ്യാലയങ്ങൾക്കും പതിനായിരം രൂപ വീതം വരുന്ന പുസ്തകങ്ങളും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നൽകിയിരുന്നു.