
നീലേശ്വരം: തൈക്കടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനത്ത് മുറിച്ചിട്ട മരങ്ങൾ അപകടഭീഷണിയാകുന്നു. രണ്ട് വർഷം മുമ്പാണ് സ്കൂൾ മൈതാനത്തിന്റെ ചുറ്റും വളർന്നുനിൽക്കുന്ന മരങ്ങൾ ഭീഷണിയാകുന്നു എന്ന പരാതിയെ തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മുറിച്ചുമാറ്റിയത് . അന്ന് വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മരങ്ങൾ മുറിച്ചിട്ടത്. എന്നാൽ മുറിച്ചിട്ട് ഈ മരങ്ങൾ ഇപ്പോഴും സ്കൂൾ മൈതാനത്തിന് സമീപത്ത് കൂട്ടിയിട്ട് നിലയിലാണ്. പൊതുസ്ഥലത്ത് നിന്നും മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്യേണ്ടത് വനം വകുപ്പാണ് . എന്നാൽ വനംവകുപ്പ് വൻ തുക വിലയിട്ടതിനാൽ ഈ മരങ്ങൾ ലേലം കൊള്ളാൻആരും തയ്യാറായില്ല.ഇത് കാരണമാണ് രണ്ടുവർഷമായി ഈ മരങ്ങൾ ഇവിടെ കുന്നു കൂടി കിടക്കുന്നത് .
Tags: CH Muhammed Koya Memorial Vocational Higher Secondary School school grounds Thaikkadappuram Trees cut down