
നീലേശ്വരം: മടിക്കൈ മലപ്പച്ചേരി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു.പരപ്പ ബാനത്തെ എൽസമ്മയുടെ മകൻ അനീഷ് (37 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ 12 വർഷമായി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ് അനീഷ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.