The Times of North

Breaking News!

ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍   ★  എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി   ★  മാലിന്യ മുക്ത നവകേരളം... ഹരിതം വെള്ളരിക്കുണ്ടിലൂടെ: ജില്ലയിലെ മികച്ചടൗണിനുള്ള അവാർഡ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിന്...   ★  വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു   ★  റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...

പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ

പീഡനത്തിരയായ വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നിർബന്ധിച്ച് പീഡനത്തിരയാക്കിയെന്ന് 15കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സ്നേഹ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ​​ബാ​ഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് സംശയാസ്പ​ദമായ ദൃശ്യങ്ങൾ കണ്ടെത്തിയ അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയും യുവതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.

Read Previous

സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Read Next

ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73