
പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാ് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ പെടുത്തി മൂന്ന് പട്ടികജാതി യുവജന സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ കലാ സാംസ്കാരിക അഭിവൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലലാക്കിയത്.
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം അബ്ദുൽ റഹ്മാൻ, കെ സീത, എം വിജയൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ദാമോദരൻ, കെ വി രേജേന്ദ്രൻ, അഡ്വ. എം കെ ബാബുരാജ്, പുഷ്പ, ലക്ഷ്മി തമ്പാൻ, ഷക്കീല ബഷീർ, പുഷ്പ ശഅരീധരൻ, വി ഗീത, ബ്ലോക്ക് പഞഅചായത്ത് സെക്രട്ടറി ഹരി കൃഷ്ണൻ, എസ് സി ഡി ഒ പി ബി ബഷീർ തു ടങ്ങിയവർ സംബന്ധിച്ചു.
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ നവജജ്യോതി, ഉദുമയിലെ കൈമ, പള്ളിക്കരയിലെ നടന കൈരളി എന്നീ സംഘങ്ങൾക്കാണ് വാദ്യോപകരണങ്ങൾ ലഭിച്ചത്. ഏവ് വീതം ചെണ്ട, രണ്ട് ബീക്ക് ചെണ്ട. മൂന്ന് ഇലത്താളം തുടങ്ങിയ ുപരണങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം നാല് സംഘങ്ങൾക്ക് വാദ്യോപരണങ്ങൾ ലഭ്യമാക്കിയരുന്നു. ഈ വർഷം മൂന്ന് സംഘങ്ങൾക്ക് കൂടി വാദ്യോപരണം നൽകും. വിവിധ കമ്മ്യൂണിറ്റി ഹാളുകളിൽ ലൈബ്രറി സൗകര്യം ഒരുക്കുന്നതിനും ബ്ലോക്കിന് പദ്ധതിയുണ്ട്.