The Times of North

Breaking News!

വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ   ★  വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം   ★  ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ   ★  കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് 

നടൻ രവികുമാർ അന്തരിച്ചു

തൃശൂർ:നടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.

1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Read Previous

വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

Read Next

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73