
രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്ത് തിളങ്ങി നിന്ന അതുല്യപ്രതിഭയാണ് തച്ചങ്ങാട് ബാലകൃഷ്ണൻ എന്ന് കെ.പി സി സി വർക്കിങ്ങ് പ്രസിഡണ്ട് ടി.സിദ്ദിഖ് എം.എൽ എ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണൻ്റെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ തച്ചങ്ങാട് വെച്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തച്ചങ്ങാട് ബാലകൃഷ്ണൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും, ഇൻകാസ് ഷാർജ കാസറഗോഡ് ജില്ലാ പ്രസിഡണ്ടുമായ വി.നാരായണൻ നായർ എന്ന ഖലീജി നാരായണന് ടി.സിദ്ദിഖ് കൈമാറി.യോഗത്തിൽ സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. ഡി.സിസി പ്രസിഡണ്ട് പി.കെ ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി.മുൻ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിൽ, സാജീദ് മൗവൽ, രജ്ജിത്ത് നാറാത്ത്, ഗീതാകൃഷ്ണൻ, അഡ്വ.പി.വി സുരേഷ്, കെ.വിഭക്തവത്സലൻ, കെ.വി ശ്രീധരൻ, എം പി എം ഷാഫി,ജയശ്രീ മാധവൻ, ടി. യശോദ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ മഹേഷ് തച്ചങ്ങാട് മംഗളപത്രം വായിച്ചു. മണ്ഡലം കോൺ ഗ്രസ് പ്രസിഡണ്ട് രവീന്ദ്രൻ കരിച്ചേരി സ്വാഗതവും, ട്രഷറർ ചന്ദ്രൻ തച്ചങ്ങാട് നന്ദിയും പറഞ്ഞു.