
നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.