
കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാംവാർഷികാഘോഷവും നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ വൈകുന്നേരം 5 മണി മുതൽ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് എസ് കെ ജി എം എ യു പി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന മെഗാ കൈകൊട്ടിക്കളി തുടർന്ന് കോളംകുളം ദാറുൽ ഫെലാഹ് മെഗാ ദഫ് സംഘം അവതരിപ്പിക്കുന്ന മെഗാ ദഫ് പ്രദർശനം. 5.30 ന് പ്രീ പ്രൈമറി ഫെസ്റ്റ്,6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കാസർഗോഡ് അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. 7.30 മുതൽ സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.വാർഷികാഘോഷ പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി