
പനത്തടി: ചെറുപനത്തടിയിൽ നടന്ന വയനാട്ടുകുലവൻ മഹോത്സവത്തിന്റെ ഭാഗമായി പന്തൽക്കെട്ടുമ്പോൾ വഴക്കു പറഞ്ഞതിന് വയോധികനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു . ചെറുപനത്തടി താനത്തിങ്കാൽ ടിവി ശംഭു (79)നെയാണ് പനത്തടിയിലെ നിഖിൽ കഴിഞ്ഞദിവസം പനത്തടി ചെറുമ കാവിൽ വച്ച് വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ഒരുമാസം മുമ്പ് വയനാട്ടു ക്ഷേത്രത്തിലെ ഉത്സവത്തിന് പന്തൽ കെട്ടുന്നതിന് വഴക്ക് പറഞ്ഞതാണ് അക്രമത്തിന് കാരണം. രാജപുരം പോലീസ് കേസെടുത്തു.