The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി

 

ഇരിട്ടി : അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘംനടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തികൊണ്ടു വന്ന 150 തിരകൾ കണ്ടെടുത്തു. കർണ്ണാടകത്തിലെ വിരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ചെക് പോസ്റ്റ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കെ.എൽ13 എ.വി- 9297 നമ്പർ ബസ്സിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത ഷോൾഡർ ബാഗിനുളളിൽ സൂക്ഷിച്ച നാടൻ തോക്കുകളിൽ ഉപയോഗിക്കാവുന്ന തിരകൾ കണ്ടെത്തിയത് .എക്സൈസ് ഇൻസ്പെക്ടർ വി.ആർ രാജീവിൻ്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി ജോസഫ്, പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ . എം.ബി, വനിതാസി.ഇ.ഒ ഷീജ കവളാൻ എന്നിവരും ഉണ്ടായിരുന്നു. തൊണ്ടിമുതലുകൾ ഇരിട്ടി പോലീസിന്‌ കൈമാറി. പ്രതിയെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Previous

റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി

Read Next

കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73