റൂറൽ ഫുട്‌ബോൾ അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറിയായി കാസർകോട് സ്വദേശി എം എം ഗംഗാധരനെ നിയോഗിച്ചു. കേരള അസോസിയേഷന് റൂറൽ ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേഷനും നൽകിക്കൊണ്ടാണ് നിയമനം. ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ധർമേന്ദ്ര ബുനിയ, സെക്രട്ടറി ബ്രജേഷ് ഗുപ്ത എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഗ്രാമീണ ഫുട്‌ബോളിനെ വളർത്തുകയാണ് ലക്ഷ്യം. കാസർകോട് സ്വദേശിയായ ഗംഗാധരൻ നിരവധി വർഷങ്ങളായി ജില്ലയിലെ കായിക സംഘടനാ- സംഘാടന രംഗത്തെ സജീവസാന്നിധ്യമാണ്. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ കാരം അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു