ചുള്ളിക്കര: കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ 12 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള റഗ്ബി പരീശീലനം കൊട്ടോടി സെന്റ് ആൻസ് ഐ സി എസ് ഇ വിദ്യാലയത്തിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മധുസുദനൻ റഗ്ബി ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ . ടെസ്സി ടീച്ചർ. അഖില സന്തോഷ് എന്നീവർ സംസാരിച്ചു. മുൻ സംസ്ഥാന റഗ്ബി താരവും റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ആയ മനോജ് പള്ളിക്കരയുടെ നേത്യത്വത്തിലാണ് കായിക പരീശീലനം നൽകുന്നത്.