
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക അങ്കണവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുളള്ളവ അംഗീകരിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അജനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി സി സെക്രട്ടറി എം.അസിനാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമൻ എക്കാൽ ആദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ അജാനൂർ കടപ്പുറം, ശ്രീനിവാസൻ മഡിയൻ, നിഷാന്ത് കല്ലിങ്കാൽ, വിമല കുഞ്ഞികൃഷ്ണൻ രമാദേവി ബെള്ളിക്കോത്ത്, ബാലകൃഷ്ണൻ മുച്ചിലോട്ട്, രാജീവൻ ബെള്ളിക്കോത്ത്, രാധാകൃഷ്ണൻ കാനത്തൂർ, കുഞ്ഞികൃഷ്ണൻ ബെള്ളിക്കോത്ത്, എം. അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.