
ഒമാൻ സലാലയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. കാസർകോട് ചാത്തൻകൈയിലെ ദാമോദരന്റെ മകൻ ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്‌ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിൻ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂൺ മാസത്തിൽ യുവാവിന്റെ വിവാഹം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു .