
ബേഡകം: തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. സി.കൃഷ്ണവേണി അധ്യക്ഷയായി. എച്ച്. മുരളി .വി.കെ. അരവിന്ദൻ , ഇ . രാഘവൻ , രധാ രവി. എന്നിവർ സംസാരിച്ചു. ഇ. മോഹനൻ സ്വാഗതവും ലതാ ഗോപി നന്ദിയും പറഞ്ഞു.