
ചായ്യോത്ത് എൻ.ജി. സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇ എം എസിനെ അനുസ്മരിച്ചു.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ ഉത്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ ഹരിതകർമ സേന അംഗങ്ങളായ മിനി, നന്ദനി , സുമതി എന്നിവരെ ആദരിച്ചു. കണ്ണൂർ സർവകലാശാല എം എ ഇക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സ്നേഹ ശ്രീനിവാസനെ അനുമോദിച്ചു. എൻ . കെ. ഭാസക്കരൻ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. ടി.വി രത്നാകരൻ അധ്യക്ഷം വഹിച്ചു. പി. ബാബുരാജൻ സ്വാഗതവും സുധീര കെ. എ. നന്ദിയും പറഞ്ഞു.