
നീലേശ്വരം : കേരള അക്ഷര സംഗമത്തിന്റെയും പൊതുജന വായനശാല & ഗ്രന്ഥാലയം, പടിഞ്ഞാറ്റം കൊഴുവലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച വേറിട്ട അനുഭവമായി. പടിഞ്ഞാറ്റം കൊഴുവൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ പൈനി നാരായണൻ നായർ സ്മാരക ഹാളിൽ വച്ച് നടന്ന സിജി രാജൻ കാഞ്ഞങ്ങാടിന്റെ വ്യഥ എന്ന ചെറുകഥാ സമാഹര ചർച്ച സാഹിത്യകാരനും നിരുപകനുമായ സുകുമാരൻ പെരിയച്ചുർ ചടങ്ങ് ഉത്ഘടനം ചെയ്ത് പുസ്തക പരിചയവും നടത്തി.
രാജേന്ദ്ര കുമാർ നീലേശ്വരം അമുഖപ്രസംഗവും, കേരള അക്ഷര സംഗമം സെക്രട്ടറി തോംസൺ ടോം മാസ്റ്റർ സ്വാഗതവും പൊതുജന വായനശാല & ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ കെ. സി മാനവർമ്മ രാജ അധ്യക്ഷ സ്ഥാനവും നിർവഹിച്ചു. ഡോ. സുരേന്ദ്രനാഥ് മുഖ്യാഥിതിയായി.
പുസ്തക ചർച്ചയിൽ എം. മധുസൂധനൻ മാസ്റ്റർ (സെക്രട്ടറി, പൊതുജന വായനശാല), എഴുത്തുകാരായ ഗംഗൻ ആയിറ്റി, KP നാരായണൻ, അബ്ദുൾ അബ്ദുൾ ലത്തീഫ്,ഗിരിധർ, ഭൂവന ചന്ദ്രൻ മാസ്റ്റർ, അഗിൽ പി കെ, എസ്. ഏ. എസ് നമ്പൂതിരി, ശ്രീ യു. വി. ജി മടിക്കൈ, ശ്രീമതി ജയന്തി, ശ്രീമതി കെ ആനന്ദവല്ലി ടീച്ചർ (സെക്രട്ടറി, വനിതാവേദി നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം),പി. ബിന്ദു (കൗൺസിലർ, നീലേശ്വരം മുനിസിപ്പാലിറ്റി വാർഡ്-2) എന്നിവർ പങ്കെടുത്തു. പൊതുജന വായനശാല & ഗ്രന്ഥാലയം ജോ: സെക്രട്ടറി ടി. വേണുഗോപാലൻ നായർ നന്ദിയും പറഞ്ഞു.